ഭാരതീയർ ആദരവോടെ കാത്തിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യം മുഴുവൻ ഭക്തിയുടെ പരകോടിയിലാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്ന പുണ്യ മുഹൂർത്തത്തെ വരവേൽക്കാൻ അയോദ്ധ്യ അണിഞ്ഞൊരുങ്ങുമ്പോൾ എല്ലാം ഭക്തിമയം. ശ്രീരാമ ഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള ഭജനകളും ഗാനങ്ങളും സമൂഹമാദ്ധ്യമങ്ങളിലും നിറയുകയാണ്. ശ്രീരാമ ഭഗവാനെ സ്തുതിച്ചുകൊണ്ട് ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി ആലപിച്ച ഭജനയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഭഗവാനെ സ്തുതിച്ചു കൊണ്ടുള്ള ഭജനകൾ സമൂഹമാദ്ധ്യമങ്ങളിൾ പങ്കുവെയ്‌ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകർ അവർ ആലപിച്ച ഗാനങ്ങൾ പങ്കുവെച്ചു. ഇക്കൂട്ടത്തിൽ ഉത്തർപ്രദേശിലെ ലഖിംപൂർ ജില്ലയിൽ നിന്നുള്ള ഒരു മുസ്ലീം വിദ്യാർത്ഥിനി ആലപിച്ച ഗാനം വൈറലായി. എമാൻ അൻസാരി എന്ന പെൺകുട്ടിയാണ് ‘രാം ആയേംഗേ’ എന്ന ഭജന ഭക്തിയോടെ ആലപിച്ചിരിക്കുന്നത്.
#WATCH | Muslim student sings Shri Ram Bhajan in #Lakhimpur, #UttarPradesh
(ANI) pic.twitter.com/DwSb0PjdCD
— Hindustan Times (@htTweets) January 15, 2024
“>