എഎം സിദ്ധിഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുത്തൻ ചിത്രം എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്)ന്റെ റിലീസ് മാറ്റി. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ജനുവരി 19-ന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. റിലീസ് തീയതി മാറ്റുന്നുവെന്ന് അറിയിച്ച് അശ്വത് ലാലാണ് പുതിയ അപ്ഡേഷൻ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്.

‘സിബിക്കും സൽമാനും സഞ്ജുവിനും ജനുവരി 19-ന് ഹൈക്കോടതിയിൽ എൻറോൾ ചെയ്യേണ്ടതിനാൽ എൽഎൽബിയുടെ റിലീസിംഗ് തീയതി ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയിരിക്കുന്നു’ എന്നാണ് അശ്വത് ലാലിന്റെ പോസ്റ്റിൽ പറയുന്നത്.
View this post on Instagram
യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രമാണ് എൽഎൽബി. ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രത്തിന്റെ നിർമ്മാണം.















