ബനസ്‌കന്ത ; ഹൈവേയിൽ വാഹനം നിർത്തിയിട്ട് റോഡിൽ നിസ്ക്കരിച്ച ട്രക്ക് ഡ്രൈവർ അറസ്റ്റിൽ . ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവം . ബച്ചാ ഖാൻ എന്നയാളാണ് അറസ്റ്റിലായത് .
ജനുവരി 12 നാണ് പാലൻപൂർ നഗരത്തിനടുത്തുള്ള ക്രോസ്‌റോഡിൽ ട്രക്ക് നിർത്തിയ ശേഷം റോഡിൽ ഇരുന്ന് ബച്ചാഖാൻ നിസ്ക്കരിച്ചത് . ഇയാളുടെ ട്രക്കിന് പിന്നിൽ മറ്റ് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ആരോ സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് .
തുടർന്നാണ് പോലീസ് വിഷയത്തിൽ ഇടപെട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 283 , 186 , 188 എന്നിവ പ്രകാരം ബച്ചാ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് .















