പൊങ്കൽ ആഘോഷമാക്കി അമലാ പോൾ. പൊങ്കൽ ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് കൊണ്ട് അമലാ ആശംസകൾ അറിയിച്ചു. ഭർത്താവ് ജഗത് ദേശായിയോടൊപ്പമാണ് അമല പൊങ്കൽ ആഘോഷിച്ചത്. ക്ഷേത്രദർശനം നടത്തുന്നതിന്റെ വീഡിയോയാണ് അമല ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
നല്ല ദിവസങ്ങളെ അടയാളപ്പെടുത്തുന്ന മാർഗമഴിമാസ പൊങ്കലിന് എക്കാലവും വലിയ പ്രാധാന്യമുണ്ട്. ഇത് കാർഷിക സമൃദ്ധിയെ മാത്രമല്ല നല്ല ഭാവിയിലേക്കുള്ള ആത്മീയ ഉണർവ് കൂടിയാണ്. എല്ലാവരുടെ ജീവിതത്തിലും ആത്മീയത ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്ന് അമല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
അടുത്തിടെയാണ് താൻ അമ്മയാവാൻ പോകുന്നെന്ന വിവരം അമല സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജഗതിനോടൊപ്പം കടൽതീരത്ത് നിൽക്കുന്ന മനോഹരമായ ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ആ സന്തോഷ വാർത്ത അറിയിച്ചത്.