ന്യൂഡൽഹി: വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ മാർഗരേഖയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ). ഡൽഹിയിൽ ഇൻഡിഗോ വിമാനം പുറപ്പെടാൻ വൈകുമെന്ന് അനൗൺസ്‌മെന്റ് ചെയ്ത പൈലറ്റിലെ യാത്രാക്കാരൻ മർദ്ദിച്ച സംഭവത്തിനു പിന്നാലെയാണ് നിർദ്ദേശങ്ങളുമായി ഡിജിസിഎ രംഗത്തെത്തിയത്.
വിമാനങ്ങൾ വൈകുമ്പോഴും റദ്ദാക്കുമ്പോഴും കൃത്യമായ തത്സമയ വിവരങ്ങൾ എർലൈൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് ഡിജിസിഎയുടെ നിർദ്ദേശം. വിവരങ്ങൾ മുൻകൂട്ടി എസ്എംഎസിലൂടെയോ വാട്സ്ആപ്പിലൂടെയോ ഇ- മെയിലിലൂടെയോ യാത്രക്കാരെ അറിയിക്കണമെന്ന് മാർഗരേഖയിൽ പറയുന്നു. എന്നാൽ എയർലൈനുകളുടെ നിയന്ത്രണങ്ങൾക്ക് അതീതമായ അസാധാരണ സാഹചര്യങ്ങളിൽ ഈ വ്യവസ്ഥകൾ ബാധകമായിരിക്കില്ലെന്നും യാത്രക്കാർ എയർലൈനുകളുമായും, വിമാനത്തിലെ ജീവനക്കാരുമായും സഹകരിക്കണമെന്നും ഡിജിസിഎ വ്യക്തമാക്കി.