ബോക്സോഫീസിൽ കുതിച്ചുയർന്ന് തേജ സജ്ജ നായകനായെത്തിയ ചിത്രം ഹനുമാൻ. നാല് ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററിലെത്തിയ ആദ്യം ദിനം ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് പ്രശാന്ത് വർമ്മയുടെ പുത്തൻ ചിത്രം.
ചിത്രം സൂപ്പർ ഹിറ്റാകുമെന്ന് റിലീസ് ദിവസം തന്നെ ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 55.4 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള കളക്ഷനിൽ 72 കോടിയും വിദേശത്ത് 25 കോടിയും ചിത്രം നേടി. ഋഷഭ് ഷെട്ടിയുടെ കാന്താരക്ക് സമാനമായ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാണ് ഹനുമാൻ. അമൃത അയ്യറാണ് ചിത്രത്തിൽ നായിക.