മുംബൈയിലെ പഴക്കമേറിയ രാം മന്ദിർ ശുചീകരണം ഏറ്റെടുത്ത് ബോളിവുഡ് നടൻ ജാക്കി ഷ്റോഫും മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതയും. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വലിയ സ്വീകരണമാണ് ഇതിന് ലഭിക്കുന്നത്.
നടൻ ക്ഷേത്രത്തിന്റെ കൽപടവുകൾ തുടയ്‌ക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി ഇന്ത്യയിലെ ക്ഷേത്രങ്ങൾ വൃത്തിയാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഇവർ ക്ഷേത്രത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.
നിരവധി കേന്ദ്രമന്ത്രിമാരും എം.പിമാരും എം.എൽ.എമാരും സിനിമ പ്രവർത്തകരും നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്ത് വന്ന്, ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു. ജനുവരി 22നാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ്. രാജ്യത്തെ പ്രമുഖരടക്കം ക്ഷണിക്കപ്പെട്ട നിരവധിപേരാണ് അസുലഭ മുഹൂർത്തത്തിൽ പങ്കാളികളാവുന്നത്.
View this post on Instagram
“>
View this post on Instagram
#WATCH | Maharashtra: Amruta Fadnavis wife of Maharashtra Deputy CM Devendra Fadnavis & Bollywood actor Jackie Shroff took part in the cleanliness drive of the oldest Ram temple in Mumbai. (14.01) pic.twitter.com/mhdkzcNB5x
— ANI (@ANI) January 14, 2024
“>