ഭയപ്പെടുത്തുന്ന ഒരു വിമാനാപകടത്തിന്റെ വീഡിയോയാണ് ചിലിയിൽ നിന്ന് പുറത്തുവരുന്നത്. പാൻഗ്വിലെമോ വിമാനത്താവളത്തിന് സമീപം പക്ഷിയിടിച്ചതിന് പിന്നാലെ ഫയർ ഫൈറ്റർ വിമാനം തീപിടിച്ച് വീണത്. ഫെർണാണ്ടോ സോളാൻസ് എന്ന 58കാരൻ പൈലറ്റാണ് വെന്തുമരിച്ചത്. നിമിഷ നേരത്തിനുള്ള അഗ്നിക്കിരയായി വിമാനം നടുറോഡിൽ അഗ്നിഗോളമായി തകർന്നു വീഴുകയായിരുന്നു.
ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. റോഡിൽ നിന്ന യാത്രക്കാർ ആരോ പകർത്തിയതാണ് വീഡിയോ. വാഹനങ്ങളുടെ മേൽ വീഴാതിരുന്നതോടെ വലിയൊരു അപകടമാണ് ഒഴിവായത്.എന്നാൽ നാലുപേർക്ക് പരിക്കേറ്റതായി സൂചനയുണ്ട്.
ദേശീയ ഫോറസ്ട്രി കോർപ്പറേഷനു വേണ്ടി ജോലി ചെയ്യുന്നയാളായിരുന്നു പൈലറ്റ്. അയർസ് ടർബോ ട്രഷ് വിമാനം പരിശോധന പറക്കലിനിടെയാണ് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെട്ടത്. പക്ഷി വിമാനത്തിന്റെ ചിറകിലിടിച്ചതിന് പിന്നാലെ തീപിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദൃക്സാക്ഷികൾ മറ്റ് ചില നിരീക്ഷണങ്ങളും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.
Fíjate en este video. Se da con un cable eléctrico.
Se ve el chispazo justo antes de perder el control (es justo lo que no se ve en el video de este tuit).pic.twitter.com/imfyDtYlrg
— Q*bert (@Cotidianeous) January 16, 2024
“>