വിവാഹ തലേന്ന് വെള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിരുന്നു ഭാഗ്യ സുരേഷ്. ലളിതമായ ആഭരണങ്ങളും മുലപ്പൂവും മാറ്റ് കൂട്ടി. കസവ് ദാവണിയിൽ മലയാള തനിമയോടെയായിരുന്നു താര കുടുംബം ഒന്നടങ്കം അതിഥികളെ സ്വീകരിച്ചത്.
സുരേഷ് ഗോപിയും ഭാര്യ രാധികയും അതിനോട് ചേർന്ന് വെള്ള വസ്ത്രത്തിൽ തന്നെയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഞെടിയിടയിലാണ് വൈറലായത്. രാധിക സുരേഷ് ഗോപി വീഡിയോ പങ്കുവച്ചിരുന്നു.
https://www.facebook.com/reel/829011079236733
കല്യാണ തലേന്നും ആഘോഷങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം എത്തിയാണ് സാന്നിധ്യമറിയിച്ചത്. കല്യാണ തലേന്ന് ഗുരുവായൂരിൽ എന്ന തലക്കെട്ടോടെ സൂപ്പർ താരങ്ങളുടെ കുടിംബ ഫോട്ടോ വളരെ പെട്ടെന്നാണ് തരംഗമായത്.
ഇന്ന് 8.45-നാണ് തിരുവനന്തപുരം സ്വദേശി ശ്രേയസ് മോഹൻ ഭാഗ്യ സുരേഷിന്റെ കഴുത്തിൽ മിന്നുചാർത്തുക. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കും. വളരെ കുറച്ച് പേരാകും ചടങ്ങിൽ പങ്കെടുക്കുക.