കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി നാവികസേന വിമാനത്താവളത്തിൽ. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിലേക്ക് പുറപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നാണ് പ്രധാനമന്ത്രി നാവികസേന വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ ഇറങ്ങും. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും.
ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം 7.40-ഓടെ ദർശനത്തിനെത്തും. 20 മിനിറ്റാകും ദർശനം നടത്തുക. 8.45-ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികൾക്ക് ആശംസകൾ നേരും. പിന്നീട് തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തും.















