തൃശൂർ: ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ നൂറ് കണക്കിന് ബിജെപി പ്രവർത്തകർ ശ്രീകൃഷ്ണ ഗ്രൗണ്ടിൽ. പ്രധാനമന്ത്രി എത്തുന്നതിന് സാക്ഷ്യം വഹിക്കാൻ നിരവധി പേരാണ് ഗ്രൗണ്ടിൽ എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ കാണാൻ ശ്രീകൃഷ്ണ ഗ്രൗണ്ടിൽ തടിച്ചുകൂടിയിരിക്കുകയാണ്.
പുലർച്ചെ മുതൽ വൻ ജനാവലിയാണ് ഗുരുവായൂർ പരിസരത്ത് അനുഭവപ്പെടുന്നത്. സ്ത്രീകളടക്കം പ്രധാനസേവകനെ സ്വീകരിക്കുന്നതിനായി ഹെലിപാഡിന് ചുറ്റും കാത്തുനിൽക്കുകയാണ്. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഗുരുവായൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം നവ ദമ്പതിമാരെ പ്രധാനമന്ത്രി അനുഗ്രഹിക്കും. 67 വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുന്നത്.















