പ്രയാഗ് രാജ്: അലഹബാദ് ഹൈക്കോടതിയിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി. ജനുവരി 22ന് രാജ്യമൊട്ടാകെ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചടങ്ങ് വിലക്കാണമെന്നാവശ്യപ്പെട്ട് പൊതുതാത്പ്പര്യ ഹർജിയാണ് നൽകിയിരിക്കുന്നത്.
അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഉദ്ഘാടന ചടങ്ങുകളിൽ പങ്കാളിയാകും. ഉത്തർപ്രദേശ് ഗാസിയബാദ് സ്വദേശിയായ ബോലദാസാണ് ചടങ്ങ് വിലക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.