മലപ്പുറം: വനപാലകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥന് താക്കീത്. മലപ്പുറം നോർത്ത് ഡിഎഫ്ഒ അശ്വിൻ കുമാറിനെയാണ് താക്കീത് ചെയ്തത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടേതാണ് നടപടി.
ഈ കഴിഞ്ഞ ശനിയാഴ്ച വനപാലകനായ സുനിൽകുമാർ മരിച്ചിരുന്നു. എന്നാൽ സുനിൽകുമാറിന്റെ മൃതദേഹം ഡിഎഫ്ഒ ഓഫീസിന് മുന്നിൽ പൊതുദർശനത്തിന് വക്കാൻ ഉദ്യോഗസ്ഥൻ അനുമതി നൽകിയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിന്മേലാണ് നടപടി. ഇത്തരം വീഴ്ച ഇനി ആരംഭിക്കരുതെന്നും ഡിഎഫ്ഒയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.