നവിമുംബൈ: ന്യൂബോംബെ കേരളീയ സമാജം നെരൂളിന്റെ നാൽപ്പതാം വാർഷികം ഈ മാസം 20, 21തീയതികളിൽ. നെരൂൽ അയ്യപ്പ ക്ഷേത്ര ഗാർഡനാണ് ആദ്യദിന വേദി. അന്നേദിവസം സമാജത്തിലെ അംഗങ്ങളുടെ കലാപരിപാടികൾ നടക്കും. ജൂയ്നഗർ സെക്ടർ 24, ബന്റ്സ് സെന്ററാണ് രണ്ടാം ദിവസത്തെ വേദി. മെഗാ സ്റ്റേജ് ഷോയും മറ്റ് കലാപരിപാടികളുമാണ് അന്ന് നടക്കുക. രണ്ടാം ദിനം പ്രവേശനം പാസുള്ളവർക്ക് മാത്രം.
ജനുവരി 20ന് വൈകീട്ട് 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കാട്ടാക്കട എംഎൽഎ ഐബി സതീഷ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത കഥാകൃത്ത് വ.ആർ സുധീഷ് സമ്മേളനത്തിൽ മുഖ്യാതിഥിയാകും.
കൂടുതൽ വിവരങ്ങൾക്ക്: 97024 33394















