സംഭവ ബഹുലമായിരുന്നു അഫ്ഗാനെതിരെയുള്ള മൂന്നാം ടി20 മത്സരം. രണ്ടാം തവണ സൂപ്പർ ഓവറിൽ കടന്ന ശേഷമാണ് വിജയം ഇന്ത്യ പിടിച്ചെടുത്തത്. ഒരു മത്സരത്തിൽ മൂന്ന് തവണ ഒരു താരം ബാറ്റിംഗിന് ഇറങ്ങുന്നതും ഇന്നലത്തെ മത്സരത്തിൽ കണ്ടിരുന്നു. ഇത് ചതിയാണെന്നും നിയമലംഘനമാണെന്നുമുള്ള വാദങ്ങൾ ഒരു കോണിൽ നിന്ന് ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മത്സരം നിയന്ത്രിച്ച അമ്പയർമാർ.
നിയമപരമായി ഈ ബാറ്റിംഗിന് സാധുതയുണ്ടോ എന്നാണ് അവർ വ്യക്തമാക്കുന്നത്. ആദ്യ സൂപ്പർ ഓവറിൽ ടീം സ്കോർ 15ൽ നിൽക്കെ രോഹിത്ത് പവലിയനിലേക്ക് മടങ്ങിയിരുന്നു. ഇത് പലരെയും ആശ്ചര്യപ്പെടുത്തി. അവസാന പന്തിൽ വേഗത്തിൽ ഓടാൻ കഴിയുന്ന റിങ്കുവിനെ ക്രീസിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. രോഹിത് റിട്ട.ഹർട്ട് ആയതോടെ റിങ്കു ക്രീസിലെത്തി. എന്നാൽ സ്ട്രൈക്കർ യശ്വസിക്ക് ഒരു റൺസെ എടുക്കാനായുള്ളു ഇതോടെ മത്സരം വീണ്ടും സൂപ്പർ ഓവറിലേക്ക് നീണ്ടു.
തുടർന്നും രോഹിത് ക്രീസിലെത്തിയതോടെയാണ് സംശയങ്ങളും ചോദ്യങ്ങളും ഉയർന്നത്. എന്നാൽ ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് പുറത്തായിരുന്നില്ലെന്നുള്ളതാണ് കാരണം അമ്പയർമാർ ചൂണ്ടിക്കാട്ടി. റിട്ട. ഹര്‍ട്ടായ താരത്തിന് വീണ്ടും ബാറ്റിംഗിനിറങ്ങാം . ഒരു പക്ഷേ പുറത്തായിരുന്നെങ്കില്‍ താരത്തിന് ഇതിന് സാധിക്കുമായിരിന്നില്ല.ആദ്യ സൂപ്പർ ഓവറിലും ടീമിനെ ഒപ്പമെത്തിച്ചത് രോഹിത് ശർമ്മയായിരുന്നു. ജയപരാജയങ്ങൾ മാറിമറിഞ്ഞ അവസാന മത്സരത്തിൽ അഫ്ഗാൻ ടീം വലിയൊരു പോരാട്ട വീര്യമാണ് ബെംഗളുരുവിൽ കാഴ്ചവച്ചത്.
Captain Rohit Sharma said, “I had the experience of playing Super Overs”.
An exciting and historic match and a brilliant edit by the BCCI.pic.twitter.com/yASnUtR4sJ
— Vishal. (@SPORTYVISHAL) January 18, 2024
“>