ന്യൂഡൽഹി: സ്ത്രീ ശാക്തീകരണത്തിനും, അവരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതികളായ ജൻ ധൻ യോജന, മുദ്ര തുടങ്ങിയ നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി ആവിഷ്കരണം ചെയ്തിരിക്കുന്നതെന്നും സ്മൃതി ഇറാനി അറിയിച്ചു.
” കഴിഞ്ഞ 10 വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നു. വൈകാതെ ഇന്ത്യയിലുടനീളം 110 ദശലക്ഷം ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനും അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്. ധൻ ജൻ യോജന, മുദ്ര തുടങ്ങി ഒട്ടനവധി പദ്ധതികളാണ് അദ്ദേഹം സ്ത്രീകൾക്കായി ആസൂത്രണം ചെയ്തിരിക്കുന്നത്. തുല്യ വേതനത്തിനൊപ്പം ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനും പ്രധാനമന്ത്രി പ്രാധന്യം നൽകുന്നു”. – സ്മൃതി ഇറാനി കുറിച്ചു.
പാർലമെന്റിൽ സ്ത്രീകൾക്കായി 33% സംവരണമാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിരിക്കുന്നത്. ഇതിനുപുറമെ 26 ആഴ്ചത്തെ പ്രസവ അവധിയും സ്ത്രീകൾക്കായി കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കും പിന്നാക്ക വിഭാഗക്കാർക്കും വേണ്ടി നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തുണ്ടെന്നും സമൃതി ഇറാനി വ്യക്തമാക്കി.