അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; രാമ മന്ത്രങ്ങളാൽ മുഖരിതമായി ബ്രിട്ടീഷ് പാർലമെന്റ്; ആഘോഷങ്ങൾക്ക് തുടക്കം

Published by
Janam Web Desk

ലണ്ടൻ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ഭാരതത്തിൽ മാത്രമല്ല ലോകത്തിലെ എല്ലാ കോണുകളിലും ആഘോഷങ്ങൾ നടക്കുകയാണ്. യുകെ, ഫ്രാൻസ്, ഓസ്‌ട്രേലിയ, നേപ്പാൾ തുടങ്ങി മിക്ക രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം സാധ്യമാകുന്നതിന്റെ സന്തോഷം ബ്രിട്ടീഷ് പാർലമെന്റിലും നടന്നു. ശംഖ് മുഴക്കി കൊണ്ടാണ് ബ്രിട്ടീഷ് പാർലമെന്റിലെ നടപടികൾക്ക് ആരംഭം കുറിച്ചത്.

യുകെയിലെ സനാതൻ സൻസ്തയാണ്(എസ്‌എസ്‌യുകെ) ബ്രിട്ടീഷ് പാർലമെന്റിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഭജനയോടെ ആരംഭിച്ച പരിപാടിയിൽ സനാതന ധർമ്മത്തെ അടിസ്ഥാനമാക്കി നിരവധി ചർച്ചകളും സംഘടിപ്പിച്ചു. പെൺകുട്ടികളുടെ ഭരതനാട്യവും ആഘോഷ പരിപാടികളുടെ ഭാ​ഗമായി പാർലമെന്റിൽ നടന്നു.


“>

എംപി ബോബ് ബ്ലാക്ക്മാൻ ആതിഥേയത്വം വഹിച്ച പരിപാടി ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി മുറിയിലാണ് അരങ്ങേറിയത്. ശ്രീ രാജ് രാജേശ്വർ ഗുരു ജി, ബ്രഹ്മഋഷി ആശ്രമം സ്വാമി സൂര്യ പ്രഭാ ദീദി എന്നിവരും പരിപാടിയുടെ ഭാ​ഗമായി. പാർലമെന്റിൽ നടന്ന പരിപാടിയിൽ ഭ​ഗവദ്ഗീതയും ചൊല്ലി. യുകെയിലെ 200-ലധികം ക്ഷേത്രങ്ങളും സമു​ദായ സംഘടനകളും രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Share
Leave a Comment