തൃശൂർ: റോഡ് നിർമ്മാണത്തിനിടെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശിയായ സിനാറുൽ ഇസ്ലാമാണ് മരിച്ചത്. തൃശൂർ ജില്ലയിലെ ആനമല മലക്കപ്പാറ റോഡ് നിർമ്മാണത്തിനിടെയായിരുന്നു അപകടം.
ഇന്ന് രാവിലെയോടെ റോഡ് നിർമ്മാണത്തിനായി എത്തിച്ച മെറ്റൽ, ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഇയാൾക്ക് ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.















