ന്യൂഡൽഹി: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുൻ ക്രിക്കറ്റ് താരവും ആംആദ്മി പാർട്ടി എംപിയുമായ ഹർഭജൻ സിംഗ്. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹർഭജൻ അറിയിച്ചു.
”രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ആർക്കൊക്കെ താത്പര്യമുണ്ട്, കോൺഗ്രസിന് പോകണമെന്നുണ്ടോ, മറ്റ് പാർട്ടികളുടെ സ്ഥിതി എന്താണ്, അവർ പോകുമോ ഇല്ലയോ, എന്നുള്ളതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അയോദ്ധ്യയിലേക്ക് ഞാൻ എന്തായാലും പോകും. രാമക്ഷേത്രത്തിലേക്ക് ഞാൻ പോകുന്നതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതിനനുസരിച്ച് എന്ത് വേണമെങ്കിലും അവർക്ക് ചെയ്യാം. അവരുടെ എതിർപ്പ് പ്രകടിപ്പിക്കാം. അതൊന്നും എനിക്ക് പ്രശ്‌നമുള്ള കാര്യമല്ല.” ഹർഭജൻ സിംഗ് വ്യക്തമാക്കി.
#WATCH दुबई: कांग्रेस द्वारा राम मंदिर 'प्राण प्रतिष्ठा' समारोह के निमंत्रण को अस्वीकार करने पर पूर्व क्रिकेटर और राज्यसभा सांसद हरभजन सिंह ने कहा, "यह हमारा सौभाग्य है कि हमारे दौर में ये मंदिर बन रहा है इसलिए हम सभी को जाकर आशीर्वाद लेना चाहिए। कोई भी पार्टी जाए या न जाए मैं… pic.twitter.com/Mz98Tv3VHF
— ANI_HindiNews (@AHindinews) January 19, 2024
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപി രാഷ്‌ട്രീയവത്കരിക്കുകയാണെന്ന പ്രതിപക്ഷാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഹർഭജൻ നിലപാട് വ്യക്തമാക്കിയത്. ”എല്ലാ ദൈവിക സങ്കൽപ്പങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്ന ആളാണ് ഞാൻ. ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ഗുരുദ്വാരകളിലും പോകാറുണ്ട്. ജനുവരി 22 ചരിത്രദിനമാണ്. ശ്രീരാമൻ എല്ലാവരുടേതുമാണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് തന്നെ ക്ഷേത്രം ഉയരുന്നുവെന്നത് വലിയൊരു കാര്യമാണ്. നാം ജീവിച്ചിരിക്കുന്ന കാലത്ത് രാമക്ഷേത്രം ഉയരുന്നുവെന്നതും നമ്മുടെ ഭാഗ്യമാണ്. അതുകൊണ്ട് നാമെല്ലാവരും അവിടെയെത്തി ശ്രീരാമചന്ദ്രന്റെ അനുഗ്രഹം വാങ്ങണം. ഉദ്ഘാടനത്തിന് ഞാനെന്തായാലും പോകും, ഭഗവാന്റെ അനുഗ്രഹം വാങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ” ഹർഭജൻ സിംഗ് പ്രതികരിച്ചു.