ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സുനിൽ ഷെട്ടിയും മകൻ അഹാൻ ഷെട്ടിയും. പരമ്പരാഗത ഭാരതീയ വസ്ത്രത്തിലായിരുന്നു ഇരുവരും ക്ഷേത്രദർശനത്തിനെത്തിയത്. ഇരുവരും ഭസ്മ ആരതിയിലും പങ്കെടുത്തു. ”ഹർ ഹർ മഹാദേവ്, ജയ് മഹാകാൽ” എന്ന അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സുനിൽ ഷെട്ടി പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
മകൻ അഹാനും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ”ജയ് ശ്രീ മഹാകാൽ”എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
View this post on Instagram
ആത്മീയ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് സുനിൽ ഷെട്ടി. അടുത്തിടെ അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറിലും സന്ദർശനം നടത്തിയിരുന്നു.















