മൈസൂരു; രാം ലല്ലയുടെ വിഗ്രമൊരുക്കാൻ പാറ നൽകിയ ദളിത് കർഷകൻ നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച് രാമക്ഷേത്രം പണിയാൻ കൃഷി ഭൂമിയും വിട്ടുനൽകി. മൈസുരു ഗുജ്ജെഗൗഡാനപുരയിലെ രാമദാസാണ് ക്ഷേത്രം പണിയാൻ ഭൂമി ദാനം ചെയ്തത്. നമ്മുടെ നാട്ടിൽ നിന്ന് കൊണ്ടുപോയ പാറയിലാണ് രാംലല്ലയുടെ വിഗ്രഹം ഒരുങ്ങിയെന്നതിൽ വലിയ സന്തോഷത്തിലാണ് നാട്ടുകാരെന്ന് രാംദാസ് പറഞ്ഞു.
കൃഷിക്ക് വേണ്ടി എന്റെ 2.14 ഏക്കർ ഭൂമിയിലെ പാറ മാറ്റണമായിരുന്നു. ഇവിടെ നിന്ന് കുഴിച്ചെടുത്ത പാറയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റും ശില്പി അരുൺ യോഗിരാജും ചേർന്ന് തിരിഞ്ഞെടുത്തത്.നാട്ടുകാർക്ക് ഇവിടെ എന്റെ ഭൂമിയിൽ ഒരു രാമ ക്ഷേത്രം ഉയരണമെന്ന് വലിയൊരു ആഗ്രഹമുണ്ട്. കാരണം ഇവിടെ നിന്നാണല്ലോ അയോദ്ധ്യയിലെ രാംലല്ലയുടെ വിഗ്രഹത്തിനായുള്ള പാറ കൊണ്ടുപോയത്-രാം ദാസ് പറഞ്ഞു.
ഖ്വാറി കോൺട്രാക്ടറായ ശ്രീനിവാസനായിരുന്നു കൃഷിയിടത്തെ പാറ മാറ്റാൻ കരാർ നൽകിയിരുന്നത്. മന്നയ്യ,നരേന്ദ്ര ശില്പി,ഗോപാൽ എന്നിവരാണ് ശ്രീനിവാസയെ ബന്ധപ്പെട്ട് കാര്യം അറിയിച്ചത്. പിന്നാലെ അവർ രാംദാസിനെ കണ്ടു പ്രദേശത്ത് നിന്ന് 10 അടിയോളം വലിപ്പമുള്ള മൂന്ന് പാറ കൊണ്ടുപോയി. പരിശോധകൾക്ക് ശേഷം ഇതിലൊരണ്ണം തിരഞ്ഞെടുത്തുവെന്ന് അറിയിക്കുകയായിരുന്നു.
പിന്നാലെ ഭരതൻ,ലക്ഷ്മണൻ,ശത്രുഗ്നന്റെയും വിഗ്രഹങ്ങൾ നിർമ്മിക്കാനും നാല് പാറകൾ നൽകി. നാളെ രാവിലെ 6-8നും ഇടയ്‌ക്ക് തന്നെ പ്രദേശത്തെ ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടുമെന്നും പ്രാദേശിക നേതാവ് ദേവ്ഗൗഡ പറഞ്ഞു.