രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈയിൽ അനുലോം വിലോം പ്രാണായാമം പരിശീലിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ശാരീരിക-മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് യോഗാസനങ്ങൾ. അവയിൽ പ്രധാനപ്പെട്ടവയാണ് ശ്വസന വ്യായാമങ്ങൾ. രോഗ പ്രതിരോധത്തിനും ചർമ്മ സംരക്ഷണത്തിനും ശ്വാസകോശ ആരോഗ്യത്തിനും ഇത്തരം വ്യായമം സഹായിക്കുന്നു.
യോഗാ പരിശീലനത്തിൽ ലളിതവും എന്നാൽ പ്രധാനപ്പെട്ടതുമായ ഒന്നാണ് അനുലോം വിലോം പ്രാണായാമം. ശ്വസന വ്യായമങ്ങളിൽ ഏറ്റവും പ്രയോജനപ്രദമായ ഒന്ന്. മൂക്കിന്റെ ഒരു ദ്വാരം അടച്ചു പിടിച്ച ശേഷം മറ്റേ വശത്തിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. അതിനുശേഷം അടച്ച് പിടിച്ച വശം തുറന്ന് ശ്വാസം പുറത്തേക്ക് വിടുക എന്നതാണ് അനുലോം വിലോം പരിശീലന രീതി.
അനുലോം വിലോം പ്രാണായാമം ചെയ്യുന്നതിന്റെ ഗുണങ്ങൾ
- വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കാൻ ഈ ശ്വസന വ്യായാമം പരിശീലിക്കാം.
- ശ്വസന വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യുന്നു.
- മൈഗ്രെയ്ൻ വേദനയിൽ നിന്ന് മുക്തി ലഭിക്കുന്നു
- ലക്ഷ്യബോധവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു
- ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയിൽ നിന്ന് രക്ഷ
- ചർമ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ചർമ കോശങ്ങളെ സജീവമായി നിലനിർത്തുന്നു
- ശരീരഭാരം കുറയ്‌ക്കാൻ
- മലബന്ധം, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം
- രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു അതുവഴി ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ നിയന്ത്രിക്കാം
- മൂക്കിലെ തടസം നീക്കി ശരീരത്തിൽ ഓക്സിജൻ വിതരണം സുഗമമാക്കുന്നു
- സൈനസ് പ്രശ്നങ്ങൾ, കൂർക്കംവലി തുടങ്ങിവയ്‌ക്ക പരിഹാരം
- ജലദോഷം, ചുമ തുടങ്ങിയവ വരുത്തുന്ന വൈറസുകൾക്കെതിരെ പോരാടുന്നു















