അയോദ്ധ്യയിലെ ശ്രീരാമ പട്ടാഭിഷേകത്തിന് ഇനി മണിക്കൂറുകളാണ് ശേഷിക്കുന്നത്. ഓരോ ഭാരതീയർക്കൊപ്പം ഇന്ത്യയുടെ ആഘോഷത്തിൽ അണിചേരുകയാണ് വിദേശ ഭരണാധികാരികളും. ന്യൂസിലൻഡ് റെഗുലേഷൻ മന്ത്രി ഡേവിഡ് സെയ്മൂർ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും പ്രശംസിച്ച് രംഗത്തുവന്നത്. 500 വർഷത്തിന് ശേഷം രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് മോദിയെ അഭിനന്ദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ജയ് ശ്രീറാം, 1000 വർഷം കൂടി നിലനിൽക്കണമെന്ന ഉദ്ദേശ്യത്തോടെ 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്ര നിർമ്മാണം പൂർണതയിലെത്തിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. ലോകത്തുയരുന്ന വെല്ലുവിളികളെ നേരിട്ട് തന്റെ രാജ്യത്തെ ജനങ്ങളെ നയിക്കാനുള്ള നെഞ്ചുറപ്പും സാമാർത്ഥ്യവുമാണ് അദ്ദേഹത്തെയും ഇന്ത്യയെയും വേറിട്ട് നിർത്തുന്നത്.
അദ്ദേഹത്തിന്റെ വിശ്വാസവും കരുത്തും എന്നും കൂടെയുണ്ടാകട്ടെ. രാമക്ഷേത്രം സന്ദർശിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നാളെ ഉച്ചയ്ക്ക് 12 നും 12.50നുമുള്ള മുഹൂർത്തത്തിലാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുക.
#WATCH | On Pran Pratishtha ceremony, New Zealand Minister for Regulation, David Seymour says “Jai Shree Ram…I want to congratulate everyone in India including PM Modi for his leadership that has made this construction (Ram Temple) possible after 500 years, ready to last… pic.twitter.com/hRPE3cANzn
— ANI (@ANI) January 21, 2024
“>