അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ തെലുങ്ക് സൂപ്പർസ്റ്റാറും ജനസേന നേതാവുമായ പവൻ കല്യാൺ അയോദ്ധ്യയിലെത്തി. 500 വർഷങ്ങൾക്ക് ശേഷമാണ് അയോദ്ധ്യയിൽ ക്ഷേത്രമുയരുന്നത്. ഭാരതീയരുടെ ദീർഘനാളത്തെ സ്വപ്നം ജനുവരി 22-ന് യാഥാർത്ഥ്യമാകുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ ഭാഗമാകാൻ കഴിയുന്നത് തന്റെ ഭാഗ്യമാണെന്നും അയോദ്ധ്യയിൽ മാദ്ധ്യമങ്ങളെ കാണവെ പവൺ കല്യാൺ പറഞ്ഞു.
#WATCH | Uttar Pradesh: Jana Sena chief Pawan Kalyan arrives in Lucknow, ahead of the Ayodhya Ram Temple Pranpratishtha ceremony that will be held tomorrow.
He says, “This has been a long-cherished dream of the people and after 500 years, it is finally coming into reality, we… pic.twitter.com/JEY4QnO6qn
— ANI (@ANI) January 21, 2024
“>
നടൻ രജനീകാന്തും പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അയോദ്ധ്യയിലെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് വിമാന മാർഗമാണ് അദ്ദേഹം അയോദ്ധ്യയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം രജനീകാന്തും പങ്കുവച്ചു. ‘പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സംബന്ധിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. നാളത്തേത് ചരിത്രപരമായ ദിനമാണ്. രാമജന്മൂഭൂമിയിൽ എത്താൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷം’- എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
ക്ഷണിക്കപ്പെട്ട 7000 അതിഥികളാണ് അയോദ്ധ്യയിലെത്തുന്നത്. പ്രാണപ്രതിഷ്ഠകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കത്തിലാണ് അയോദ്ധ്യാപുരി. സന്ന്യാസി ശ്രേഷ്ഠർ, രാഷ്‌ട്രീയ, സിനിമ, കായിക, വ്യവസായ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിന് സാക്ഷിയാകും. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കാളികളാകും.