ഭവ്യമന്ദിരത്തിന്റെ മുകളിൽ പാകിസ്താൻ പതാക; രാമക്ഷേത്രത്തിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കർണാടക സ്വദേശി താജുദ്ദീൻ അറസ്റ്റിൽ

Published by
Janam Web Desk

ബെംഗളൂരു: രാമക്ഷേത്രത്തിന്റെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കർണാടക ഗഡാഗ് സ്വദേശിയായ താജുദ്ദീൻ ദഫേദാർ ആണ് പിടിയിലായത്. ഭവ്യമന്ദിരത്തിന്റെ ചിത്രത്തിനു മുകളിലായി പാകിസ്താൻ പതാകയും ഇതിനു താഴെയായി തർക്കമന്ദിരത്തിന്റെ പേരും ചേർത്ത് മോർഫ് ചെയ്താണ് ഇയാൾ സമൂഹ മാദ്ധ്യമത്തിലൂടെ ചിത്രം പ്രചരിപ്പിച്ചത്.

ഫേസ്ബുക്കിൽ ചിത്രം പ്രചരിക്കുന്നതു കണ്ട ഹിന്ദു സംഘടനകൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫേസ് ബുക്കിൽ കണ്ട ചിത്രം അബദ്ധത്തിൽ ഷെയർ ചെയ്തതാണെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ ഏതെങ്കിലും സംഘടനകളുടെ ഭാഗമാണോ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തുന്നവർക്കെതിരെയും ക്ഷേത്രത്തെ കുറിച്ച് തെറ്റായ വിവവരങ്ങൾ പങ്കുവെയ്‌ക്കുന്നവർക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Share
Leave a Comment