പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച എഎസ്ഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ ജെസ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
തിരുവാഭരണ യാത്രയുടെ മടക്കത്തിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥൻ ജെസ് ആയിരുന്നു. ഡ്യൂട്ടിക്കിടെ ഇയാൾ ബഹളം വെച്ചു. മദ്യപിച്ചുവെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.