തിരുവനന്തപുരം: ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ തന്റെ പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ രാമജ്യോതി തെളിയിച്ച വാർത്ത സിനിമാ പേജിൽ റിപ്പോർട്ട് ചെയ്ത ഫേസ്‌ബുക്ക് പേജിന്റെ ഉടമയ്‌ക്ക് ഫോണിലൂടെ വധഭീഷണി. ഫിലിം ഫാക്ടറി എന്നെ ഫേസ്‌ബുക്ക് പേജിന്റെ ഉടമയെ ആണ് 9656759125 എന്ന നമ്പറിൽ നിന്നും പലതവണ വിളിച്ച് അസഭ്യം പറഞ്ഞത്. അയോദ്ധ്യാ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഉണ്ണി മുകുന്ദൻ സിനിമാ സിയാറ്റിൽ ദീപം തെളിയിച്ചതിനെതിരെ ആയിരുന്നു അസഭ്യവർഷം.
ഫേസ്‌ബുക്ക് പേജിന്റെ ഉടമ അത് റെക്കോർഡ് ചെയ്ത് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഉണ്ണിമുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ രാമജ്യോതി തെളിയിച്ച് നടത്തിയ ആഘോഷത്തിൽ നടൻ ഉണ്ണിമുകുന്ദൻ, സംവിധായകൻ വിനയ് ഗോവിന്ദ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. അണിയറപ്രവർത്തകരും നടീനടന്മാരും ശ്രീരാമവിഗ്രഹത്തിനു മുന്നിൽ ദീപം തെളിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
ഭാരതത്തിലെ എല്ലാവരും കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഇന്ന് പോകാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. ചിത്രീകരണം കഴിഞ്ഞാൽ രാമക്ഷേത്രത്തിൽ പോകുമെന്നും ഉണ്ണിമുകുന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദിവസമാണിന്ന്. ഒരുപാട് കാത്തിരിപ്പുകൾക്കു ശേഷം രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചിരിക്കുകയാണ്. ഇന്ന് അയോദ്ധ്യയിൽ പോകണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. നേരിട്ട് പോകാൻ എനിക്ക് സാധിച്ചില്ല. കാരണം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്തായാലും ഈ സിനിമയുടെ ഷൂട്ടിംഗിന് ശേഷം തീർച്ചയായും ഞങ്ങളെല്ലാവരും പോയിരിക്കും. ഇന്ന് ഒരുപാട് സന്തോഷത്തോടെ സെറ്റിലൊരു പൂജ നടത്തി.
ഭാരതത്തിലെ എല്ലാവരും കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. നേരിട്ട് അയോദ്ധ്യയിലെത്തിയവർക്ക് ഇന്ന് ദർശനവും ലഭിച്ചുകഴിഞ്ഞിരിക്കുകയാണ്. എന്തായാലും ഉടൻ തന്നെ അവിടെ പോകാൻ എല്ലാവർക്കും ഭാഗ്യം ഉണ്ടാകട്ടെ.’- ഉണ്ണി മുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസവും താരം പ്രാണപ്രതിഷ്ഠയുടെ ഭാഗമായി സന്തോഷം പങ്കുവച്ചിരുന്നു. ശ്രീരാമൻ സ്വന്തം മന്ദിരത്തിലേക്ക് മടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം എന്നായിരുന്നു ഉണ്ണിമുകുന്ദൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
കോഹിനൂർ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനയ് ഗോവിന്ദാണ് ഗെറ്റ് സെറ്റ് ബേബി സംവിധാനം ചെയ്യുന്നത്. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷമാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്. സാമൂഹിക പ്രസക്തിയുള്ള കഥയെ വളരെ രസകരമായിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.ത്രീ കിംഗ്സ്, റോമൻസ്, ഗുലുമാൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വൈ വി രാജീവും അനൂപ് രവീന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌കന്ദ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ ജലീൻ, പ്രക്ഷാലി ജെയിൻ, സജീവ് സോമൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.