ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ ഉണ്ണിമുകുന്ദൻ രാമജ്യോതി തെളിയിച്ച വാർത്ത സിനിമാ പേജിൽ റിപ്പോർട്ട് ചെയ്തു; ഫേസ്‌ബുക്ക് പേജിന്റെ ഉടമക്ക് വധഭീഷണി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ ഉണ്ണിമുകുന്ദൻ രാമജ്യോതി തെളിയിച്ച വാർത്ത സിനിമാ പേജിൽ റിപ്പോർട്ട് ചെയ്തു; ഫേസ്‌ബുക്ക് പേജിന്റെ ഉടമക്ക് വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 12:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചലച്ചിത്രതാരം ഉണ്ണിമുകുന്ദൻ തന്റെ പുതിയ ചിത്രമായ ​ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ രാമജ്യോതി തെളിയിച്ച വാർത്ത സിനിമാ പേജിൽ റിപ്പോർട്ട് ചെയ്ത ഫേസ്‌ബുക്ക് പേജിന്റെ ഉടമയ്‌ക്ക് ഫോണിലൂടെ വധഭീഷണി. ഫിലിം ഫാക്ടറി എന്നെ ഫേസ്‌ബുക്ക് പേജിന്റെ ഉടമയെ ആണ് 9656759125 എന്ന നമ്പറിൽ നിന്നും പലതവണ വിളിച്ച് അസഭ്യം പറഞ്ഞത്. അയോദ്ധ്യാ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഉണ്ണി മുകുന്ദൻ സിനിമാ സിയാറ്റിൽ ദീപം തെളിയിച്ചതിനെതിരെ ആയിരുന്നു അസഭ്യവർഷം.

ഫേസ്‌ബുക്ക് പേജിന്റെ ഉടമ അത് റെക്കോർഡ് ചെയ്ത് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഉണ്ണിമുകുന്ദൻ ചിത്രം ​ഗെറ്റ് സെറ്റ് ബേബിയുടെ ലൊക്കേഷനിൽ രാമജ്യോതി തെളിയിച്ച് നടത്തിയ ആഘോഷത്തിൽ ന‍ടൻ ഉണ്ണിമുകുന്ദൻ, സംവിധായകൻ വിനയ് ​ഗോവിന്ദ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. അണിയറപ്രവർത്തകരും നടീനടന്മാരും ശ്രീരാമവി​ഗ്ര​ഹത്തിനു മുന്നിൽ ദീപം തെളിയിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

ഭാരതത്തിലെ എല്ലാവരും കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഇന്ന് പോകാൻ അതിയായ ആ​ഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഷൂട്ടിം​ഗ് തിരക്കുകൾ കാരണം കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. ചിത്രീകരണം കഴിഞ്ഞാൽ രാമക്ഷേത്രത്തിൽ പോകുമെന്നും ഉണ്ണിമുകുന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദിവസമാണിന്ന്. ഒരുപാട് കാത്തിരിപ്പുകൾക്കു ശേഷം രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചിരിക്കുകയാണ്. ഇന്ന് അയോദ്ധ്യയിൽ പോകണമെന്ന് എനിക്ക് വലിയ ആ​ഗ്രഹമുണ്ടായിരുന്നു. നേരിട്ട് പോകാൻ എനിക്ക് സാധിച്ചില്ല. കാരണം ​ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിലായിരുന്നു. പോകണമെന്ന് വലിയ ആ​ഗ്രഹമുണ്ടായിരുന്നു. എന്തായാലും ഈ സിനിമയുടെ ഷൂട്ടിം​ഗിന് ശേഷം തീർച്ചയായും ഞങ്ങളെല്ലാവരും പോയിരിക്കും. ഇന്ന് ഒരുപാട് സന്തോഷത്തോടെ സെറ്റിലൊരു പൂജ നടത്തി.
ഭാരതത്തിലെ എല്ലാവരും കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. നേരിട്ട് അയോദ്ധ്യയിലെത്തിയവർക്ക് ഇന്ന് ദർശനവും ലഭിച്ചുകഴിഞ്ഞിരിക്കുകയാണ്. എന്തായാലും ഉടൻ തന്നെ അവിടെ പോകാൻ എല്ലാവർക്കും ഭാ​ഗ്യം ഉണ്ടാകട്ടെ.’- ഉണ്ണി മുകുന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസവും താരം പ്രാണപ്രതിഷ്ഠയുടെ ഭാ​ഗമായി സന്തോഷം പങ്കുവച്ചിരുന്നു. ശ്രീരാമൻ സ്വന്തം മന്ദിരത്തിലേക്ക് മടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം എന്നായിരുന്നു ഉണ്ണിമുകുന്ദൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

കോഹിനൂർ എന്ന ചിത്രത്തിന്റെ സംവിധായകൻ വിനയ് ഗോവിന്ദാണ് ഗെറ്റ് സെറ്റ് ബേബി സംവിധാനം ചെയ്യുന്നത്. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷമാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്. സാമൂഹിക പ്രസക്തിയുള്ള കഥയെ വളരെ രസകരമായിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.ത്രീ കിംഗ്സ്, റോമൻസ്, ഗുലുമാൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വൈ വി രാജീവും അനൂപ് രവീന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌കന്ദ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ ജലീൻ, പ്രക്ഷാലി ജെയിൻ, സജീവ് സോമൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.

 

Tags: Unnimukundan- AyoddhyaUnni MukundanAyodhya2024
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies