ശ്രീരാമചന്ദ്ര പ്രഭുവിന് മുന്നിൽ തൊഴുകൈകളോടെ; പ്രാണ പ്രതിഷ്ഠാ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ

Published by
ജനം വെബ്‌ഡെസ്ക്

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളിൽ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു. ഭക്തിയോടെ അദ്ദേഹം ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ​ദൃശ്യങ്ങളും അഭിവാദ്യം ചെയ്യുന്ന പ്രധാനസേവകന്റെയും വീഡിയോ സമൂഹ​മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ രാമക്ഷേത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബി​ഗ്ബി.

രാംലല്ലയ്‌ക്ക് മുൻപിൽ കൈകൾ കൂപ്പി നിൽക്കുന്ന ബച്ചന്റെ ചിത്രം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. “ബോൽ സിയാ പതി രാമചന്ദ്ര കി ജയ്,”- ശ്രീരാമചന്ദ്ര പ്രഭുവിന് ജയ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.

Share
Leave a Comment