രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളിൽ അമിതാഭ് ബച്ചനും ഉണ്ടായിരുന്നു. ഭക്തിയോടെ അദ്ദേഹം ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അഭിവാദ്യം ചെയ്യുന്ന പ്രധാനസേവകന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ രാമക്ഷേത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബിഗ്ബി.
T 4899 – बोल सिया पति रामचंद्र की जय 🚩 pic.twitter.com/6S8rhQD8Uk
— Amitabh Bachchan (@SrBachchan) January 22, 2024
രാംലല്ലയ്ക്ക് മുൻപിൽ കൈകൾ കൂപ്പി നിൽക്കുന്ന ബച്ചന്റെ ചിത്രം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. “ബോൽ സിയാ പതി രാമചന്ദ്ര കി ജയ്,”- ശ്രീരാമചന്ദ്ര പ്രഭുവിന് ജയ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.