ന്യൂഡൽഹി : രാമക്ഷേത്രത്തിനുവേണ്ടിയുള്ള ഹിന്ദുക്കളുടെ 500 വർഷത്തെ തപസ്സും , ത്യാഗവും ഭക്തിയും വിജയിച്ചിരിക്കുന്നു വെന്ന് ജ്ഞാൻവാപി കേസിലെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ . സുപ്രീംകോടതിയിൽ ഹിന്ദുപക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് വിഷ്ണു ശങ്കർ .
“വളരെ താമസിയാതെ കാശിയും മഥുരയും സ്വതന്ത്രമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് സംഭവിക്കാൻ പോകുന്നു. ”എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് .
ജ്ഞാൻവാപി വിഷയത്തിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്നും വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. ബാരിക്കേഡിനുള്ളിലെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ല. ബാരിക്കേഡിനുള്ളിൽ മുഴുവൻ പ്രദേശവും ഹിന്ദുക്കൾക്കുള്ളതാണ് . ക്ഷേത്ര സമുച്ചയം തെറ്റായ രീതിയിൽ ഉപയോഗിച്ചതിന് മസ്ജിദ് കമ്മിറ്റി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.















