പാകിസ്താൻ ടീമിൽ നിന്ന് കേന്ദ്ര കരാർ റദ്ദാക്കി വിരമിക്കൽ പ്രഖ്യാപിക്കാൻ തീരുമാനിച്ച് സൂപ്പർ താരങ്ങൾ. വിദേശ ടി20 ലീഗുകളിൽ കളിക്കാൻ താരങ്ങൾക്ക് എൻഒസി നിഷേധിച്ചതിനെ തുടർന്നാണ് മുൻനിര താരങ്ങൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനമെടുത്തത്. എൻ.ഒ.സി നൽകാത്ത പിസിബിയുടെ നടപടിയിൽ താരങ്ങൾ അസ്വസ്ഥരാണ്.
സമാൻ ഖാൻ, ഫഖർ സമാൻ, മുഹമ്മദ് ഹാരിസ് (കേന്ദ്ര കരാറിൽ ഉൾപ്പെട്ടവർ) എന്നിവരുൾപ്പെടെ ചില കളിക്കാർക്ക് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കാൻ ബോർഡ് അടുത്തിടെ എൻഒസി നിഷേധിച്ചിരുന്നു. കേന്ദ്ര കരാറിൽ ഉൾപ്പെട്ട താരങ്ങൾക്ക് പാകിസ്താൻ സൂപ്പർ ലീഗിന് പുറമെ രണ്ടു വിദേശ ലീഗിൽ കളിക്കാനെ അനുമതിയുള്ളു.
എ കാറ്റഗറി കരാറിലുള്ള താരങ്ങൾക്ക് 6 മില്യണും ബി കാറ്റഗറിയിലുള്ള താരങ്ങൾക്ക് 4.8 മില്യണുമാണ് ഇപ്പോൾ ശമ്പളമായി ലഭിക്കുന്നത്. എന്നാൽ വലിയൊരു ശതമാനം ടാക്സ് ഇനത്തിൽ ഇവരുടെ ശമ്പളത്തിൽ നിന്ന് ക്രിക്കറ്റ് ബോർഡ് ഈടാക്കുന്നതായി വിവരമുണ്ട്. ഇതാണ് താരങ്ങളെ ചൊടിപ്പിക്കുന്നത്.