ഇരൈവന് ശേഷം ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈറൻ. ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുക. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു.
View this post on Instagram
ഫെബ്രുവരി 16 ന് സൈറൻ തീയേറ്ററുകളിലെത്തും. പുതിയ പോസ്റ്ററിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ജയം രവി എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കീർത്തി സുരേഷും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ നായികമാർ. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ കീർത്തി സുരേഷ് എത്തുന്നത്.
ആക്ഷൻ ഇമോഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രാഹണം സെൽവകുമാർ എസ്‌കെ നിർവഹിക്കുന്നു. ചിത്രത്തിൽ പോലീസ് ഓഫീസറായി കീർത്തി സുരേഷും വേഷമിടുന്നുണ്ട്. ചിത്രത്തിൽ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് ബൃന്ദയാണ്.















