ഭഗവാൻ ശ്രീരാമന്റെ തിരിച്ചുവരവ് ഭാരതീയർ മാത്രമല്ല ആഘോഷമാക്കിയത്, ഭൂലോകം മുഴുവൻ അത് ആഘോഷിക്കപ്പെട്ടു. അമേരിക്കയിൽ 100-ലധികം ബാപ്സ് സ്വാമിനാരായണ മന്ദിറുകളിലാണ് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചത്. ആഗോളതലത്തിൽ 1,500 മന്ദിറുകളിലാണ് പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ഭക്തിഗാന പരിപാടികളും സംഘടിപ്പിച്ചു.
മന്ദിറുകളിൽ വിളക്കുകൾ തെളിയിച്ച് രാമനാമം ജപിച്ചു. ആകർഷകവും ആത്മീയവുമായ അന്തരീക്ഷത്തിലായിരുന്നു ലോകത്തിലെ ഓരോ ബാപ്സ് ക്ഷേത്രവും. മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് ആളുകൾ സന്തോഷം പങ്കിട്ടത്. സന്യാസികളുടെയും മറ്റ് പ്രമുഖരുടെയും പ്രഭാഷണങ്ങളും നടത്തി. വിശ്വാസികൾ മന്ദിറുകളിൽ രാമജ്യോതിയും തെളിയിച്ചു.

രാമായണം നമ്മെ പലതും പഠിപ്പിക്കുന്നു. സത്യസന്ധതയും നന്മയും മാത്രമാകണം പ്രകടിപ്പിക്കേണ്ടതും ഉള്ളിലുണ്ടാവേണ്ടതുമെന്ന് പൂജ്യ യോഗാനന്ദദാസ് സ്വാമി പറഞ്ഞു.
റോബിൻസ്‌വില്ലിൽ നടന്ന ചടങ്ങിൽ ഭാരത് സേവാശ്രമം സംഘ ഓഫ് നോർത്ത് അമേരിക്കയുടെ സ്വാമി ദേബോപ്രിയാനന്ദ്ജി, ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ കോൺസൽ എ കെ വിജയകൃഷ്ണൻ തുടങ്ങിയ പ്രമുഖരും പങ്കുച്ചേർന്നു.















