ചരിത്രത്തിലാദ്യമായി ടെന്നീസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാമതെത്തി രോഹൻ ബൊപ്പണ. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ബൊപ്പണയെ തേടി അപൂർവ്വ നേട്ടമെത്തിയത്. ഇതോടെ ലോക ഒന്നാം നമ്പർ താരമാകുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് 43-കാരനായ ബൊപ്പണ. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണിതെന്നാണ് സെമി ഫൈനൽ പ്രവേശനത്തിന് ശേഷം ബൊപ്പണ്ണ പറഞ്ഞത്. ഓസ്‌ട്രേലിൻ താരം മാത്യു എബ്ഡെനോടൊപ്പമാണ് താരം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിലെത്തിയത്.
പ്രയാസകരമായ പല നിമിഷങ്ങളിലൂടെയും കരിയറിന്റെ പലഘട്ടങ്ങളിലും കടന്നുപോയിട്ടുണ്ട്. 2013-ലാണ് റാങ്കിംഗിൽ ഏറ്റവും മുന്നിലെത്തിയത്. അന്ന് മൂന്നാമതായിരുന്നു. ഒരിക്കലും പിന്നോട്ടേയ്‌ക്ക് നോക്കരുത്. മുന്നിലേക്ക് മാത്രം നോക്കി വിജയങ്ങൾ നേടാൻ ശ്രമിക്കുക. എന്റെ റാങ്കിംഗിന് പിന്നിൽ മാത്യുവിന്റെ പങ്കുമുണ്ട്. ഈ റാങ്കിംഗ് എന്നുമെനിക്ക് പ്രിയപ്പെട്ടതായിരിക്കും.- ബൊപ്പണ പറഞ്ഞു.
പുതിയ റാങ്കിംഗിൽ മാത്യു എബ്‌ഡെനാണ് രണ്ടാമത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ വിജയിച്ചാൽ ബൊപ്പണയ്‌ക്ക് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കാം.















