മുംബൈ: ബോളിവുഡ് നടി സാറാ അലിഖാന്റെ തീർത്ഥയാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഔറംഗബാദിലെ ഗൃഷ്‌ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തിയ നടിയുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ പെടും. കഴിഞ്ഞ ദിവസമാണ് നടി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ നിന്നുളള ചിത്രങ്ങൾ സാറാ അലിഖാൻ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
‘ജയ് ബോലാനാഥ്’ എന്ന കുറിപ്പൊടെ താരം പങ്കുവെച്ച ചിത്രങ്ങൾക്ക് ‘ഹർ ഹർ മഹാദേവ്’ എന്ന കമന്റുകളുമായി നിരവധി പേരാണ് എത്തിയത്.

മഹാരാഷ്‌ട്രയിലെ സംഭാജിനഗർ ജില്ലയിലെ വെറുൽ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണിത്. മുഗൾ ആക്രമണകാരികൾ നശിപ്പിച്ച ക്ഷേത്രം ഇൻഡോറിലെ രാജ്ഞി അഹല്യഭായ് ഹോൾക്കറാണ് പുനർനിർമിച്ചത്.















