എറണാകുളം: കേരളത്തിലെ കോർപ്പറേഷനുകൾ കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റായി ലഭിക്കുന്ന കോടികളുടെ ഫണ്ട് പാഴാക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഗ്രാന്റായി ലഭിച്ച 373.71 കോടിയിൽ കോർപ്പറേഷനുകൾ ഇതുവരെ ചെലവഴിച്ചത് 120.53 കോടി രൂപ മാത്രമാണ്. മാലിന്യ സംസ്കരണം, ശുദ്ധജല വിതരണം, ശൂചീകരണം എന്നീ മേഖലകളിലെ വികസനത്തിനായി ചെലവഴിക്കേണ്ട തുകയാണ് കോർപ്പറേഷനുകൾ പാഴാക്കുന്നത്. മാലിന്യ പ്രശ്നങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ പോലും ഇത് വിനിയോഗിച്ചിട്ടില്ല.
പദ്ധതി നിർവ്വഹണത്തിൽ വീഴ്ചകളുണ്ടെന്നും പല പദ്ധതികളും പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും കോർപ്പറേഷനുകളുടെ 2022-23 ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. നിശ്ചിത ആവശ്യങ്ങൾക്കായി കേന്ദ്രം നൽകുന്ന ഗ്രാന്റായ 38.22 കോടി രൂപയും ഹെൽത്ത് ഗ്രാന്റായി ലഭിച്ച 8.6 കോടി രൂപയും തിരുവനന്തപുരം കോർപ്പറേഷൻ വിനിയോഗിച്ചിട്ടില്ല.
കോർപ്പറേഷനുകൾക്ക് ലഭിച്ച ഗ്രാന്റ്
തിരുവനന്തപുരം: 91.38 കോടി
കൊച്ചി: 67.25 കോടി
കോഴിക്കോട്: 72.99 കോടി
തൃശൂർ: 58.72 കോടി
കൊല്ലം: 38.59 കോടി
കണ്ണൂർ: 44.78 കോടി