യുവതലമുറയുടെ കഥ പറയുന്ന ചിത്രമാണ് എൽഎൽബി. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫറോക്ക് എസിപി എഎം സിദ്ധിഖാണ്. അനൂപ് മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു. ഫെബ്രുവരി 2 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.
മലയാളികളുടെ പ്രിയതാരങ്ങളായ സുരേഷ് ഗോപിയും ഇന്ദ്രൻസും ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. എൽഎൽബി വിദ്യാർത്ഥികളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കാമ്പസ് കാലവും അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില നിർണായക സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അനൂപ് മേനോൻ എത്തുന്നത്.
റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം: ബിജി ബാൽ, കൈലാസ് എന്നിവരാണ്. ഗാനരചന: സന്തോഷ് വർമ്മ