പാലക്കാട്: എസ്എഫ്ഐയുടെ ഗുണ്ടായിസത്തിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുപരിപാടിയിൽ പങ്കെടുക്കാൻ പാലക്കാടെത്തിയ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദമുണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുന്ന എസ്എഫ്ഐയ്‌ക്കെതിരെ ഗവർണർ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.
‘കരിങ്കൊടി കാണിക്കുന്നവരോട് എനിക്ക് വിരോധമൊന്നുമില്ല. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകൾ നേരുന്നു. അവരോട് എനിക്ക് സഹതാപം മാത്രമാണുള്ളത്. കരിങ്കൊടി കാണിക്കാൻ വരുന്നവർ എന്റെ കാറിൽ വന്ന് ഇടിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ല. നിങ്ങൾക്ക് ഇടിക്കണമെങ്കിൽ ഞാൻ ഇറങ്ങി തരാം’- പാലക്കാട് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ഗവർണർ പറഞ്ഞു.