ഗുവാഹത്തി: ബോക്‌സിങിൽ നിന്നും വിരമിച്ചെന്ന പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ബോക്‌സിങ് ഇതിഹാസം മേരി കോം. താൻ ഇതുവരെയും ബോക്‌സിങിൽ നിന്നും വിരമിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായ രീതിയിൽ ഉദ്ധരിച്ചതാണെന്നും അവർ വ്യക്തമാക്കി.
” എന്റെ വിരമിക്കൽ ഞാൻ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഞാൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കപ്പെടുകയാണ് ചെയ്തത്. എന്റെ വിരമിക്കലുമായി സംബന്ധിച്ച കാര്യങ്ങൾ പറയണമെന്നുണ്ടെങ്കിൽ ഞാൻ തന്നെ മാദ്ധ്യമങ്ങളുടെ മുന്നിൽ വന്ന് അത് വ്യക്തമാക്കും. ജനുവരി 24-ൽ ദിബ്രുഗഡിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു. അവിടെ പറഞ്ഞ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്”- മേരി കോം പറഞ്ഞു.
Boxing champion Mary Kom says, “I haven’t announced retirement yet and I have been misquoted. I will personally come in front of media whenever I want to announce it. I have gone through some media reports stating that I have announced retirement and this is not true. I was… pic.twitter.com/VxAcFsq44v
— ANI (@ANI) January 25, 2024
”എനിക്ക് കായിക രംഗത്ത് നേട്ടങ്ങൾ കൊയ്യാൻ ഇപ്പോഴും ആഗ്രഹമുണ്ടെങ്കിലും ഒളിമ്പിക്‌സിലെ പ്രായപരിധി വീണ്ടും പങ്കെടുക്കാൻ എന്നെ അനുവദിക്കുന്നില്ല”. എങ്കിലും താൻ കായിക ഞാൻ രംഗത്ത് തുടരുമെന്നായിരുന്നു മേരി കോം വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. ഈ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടതെന്നും ഇപ്പോഴും ലക്ഷ്യങ്ങളെ പിന്തുടരുന്ന തിരക്കിലാണ് താനെന്നും മേരി കോം വ്യക്തമാക്കി. വിരമിക്കലിനെ സംബന്ധിച്ച വിഷയങ്ങൾ വരുമ്പോൾ അത് താനായി തന്നെ എല്ലാവരോടും പറയുമെന്നും അവർ പറഞ്ഞു.