യീസ്റ്റ് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? വിദഗ്ധ പഠനങ്ങൾ പറയുന്നത് കേൾക്കാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

യീസ്റ്റ് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? വിദഗ്ധ പഠനങ്ങൾ പറയുന്നത് കേൾക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

മലയാളിയുടെ ഭക്ഷണത്തിൽ യീസ്റ്റിന് സുപ്രധാന സ്ഥാനമുണ്ട്. ബേക്കറി പലഹാരങ്ങളിലൂടെയാണ് ആദ്യം  പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് മലയാളിയുടെ അടുക്കളുടെ സുപ്രധാന ചേരുവയായി ഇതുമാറി. ബ്രഡ് മുതൽ അപ്പം വരെ മൃദുവാകാനും പുളിപ്പിക്കാനും ഇത് പ്രധാന ഘടകമാണ്.

ഇതിനിടയിലും യീസ്റ്റ് നല്ലതാണോ എന്ന ആശങ്ക പലർക്കുമുണ്ട്. ഭക്ഷണത്തിൽ യീസ്റ്റ് ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്ന നിരവധി ലേഖനങ്ങളും പാചക വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ സുലഭവുമാണ്.

എന്താണ് യീസ്റ്റ്?

നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് മനുഷ്യനു മുൻപുള്ള ഏകകോശ സൂക്ഷ്മാണുക്കളാണ് യീസ്റ്റ്. 1,500-ലധികം ഇനം യീസ്റ്റുകളുണ്ട് ഭൂലോകത്ത്. നമ്മൾ ഉപയോഗിക്കുന്നത് ഇനം ‘പഞ്ചസാര-ഫംഗസ്’ എന്നർഥമുള്ള സാക്കറോമൈസസ് സെറിവിസിയയാണ്.  ഇത് കൂടാതെ സാക്കറോമൈസസ് പാസ്റ്റോറിയനസ്, ടോറുലാസ്പോറ ഡെൽബ്രൂക്കി എന്നിവയും സാധാരണയായി ഉപയോഗിക്കുന്നു.വൈൻ- ബേക്കറി ഉത്പന്നങ്ങൾ എന്നിവയിലാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. പാചക പ്രയോഗങ്ങൾക്കപ്പുറം, യീസ്റ്റ് ഔഷധ, വ്യാവസായിക മേഖലയിലും ഉപയോഗിക്കുന്നു.

യീസ്റ്റ് നല്ലതോ ചീത്തയോ?

പാർശ്വഫലങ്ങളേക്കാൾ കൂടുതൽ ഗുണങ്ങളാണ് യീസ്റ്റ് നൽകുന്നത്.

1. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് യീസ്റ്റ് ബി വിറ്റാമിനുകളുടെ നല്ല ഉറവിടമാണ്.

2. പ്രോട്ടീനുകളുടെയും ധാതുക്കളുടെയും ഉറവിടം കൂടിയാണിത്. ജേർണൽ ഓഫ് മൈക്രോബയോളജി ആൻഡ് ബയോടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കോശങ്ങൾ നിർമ്മിക്കുന്നതിനും നന്നാക്കുന്നതിനും ആവശ്യമായ അമിനോ ആസിഡുകൾ യീസ്റ്റിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ സെലിനിയം, സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഇത് പ്രദാനം ചെയ്യുന്നു.

3. കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ് യീസ്റ്റ്. കുടലിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

4. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും സഹായിക്കുന്നു. വിളർച്ച തടയുന്ന ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് യീസ്റ്റ്.

5. യീസ്റ്റിന്റെ ഉയർന്ന പോഷകം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

യീസ്റ്റിന് പാർശ്വഫലങ്ങളുണ്ടോ?

മിതമായ അളവിൽ യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെയാണ് ഇതിന്റെ കാര്യവും. നിങ്ങളുടെ ഭക്ഷണത്തിൽ യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് പോഷക ഗുണങ്ങൾ നൽകും എന്നാൽ ഏതൊരു ഭക്ഷണ ഘടകത്തെയും പോലെ, മിതത്വവും പ്രധാനമാണ്,

Tags: YeastBakery food
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies