ന്യൂഡൽഹി: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആശംസ അറിയിച്ചത്. പ്രധാനമന്ത്രിക്കും ഇന്ത്യൻ ജനതയ്‌ക്കും റിപ്പബ്ലിക് ദിനത്തിന്റെ ഊഷ്മളമായ ആശംസകൾ. നിങ്ങൾക്കൊപ്പമായിരിക്കാൻ കഴിയുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ജയ്പൂരിലെ ഹവാ മഹലിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള സെൽഫിയാണ് മാക്രോൺ പങ്കുവച്ചത്.
My dear friend @NarendraModi,
Indian people,My warmest wishes on your Republic Day. Happy and proud to be with you.
Let’s celebrate! pic.twitter.com/e5kg1PEc0p
— Emmanuel Macron (@EmmanuelMacron) January 26, 2024
ഊഷ്മള സ്വീകരണമാണ് മാക്രോണിന് നൽകിയത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ത്യയുടെ പിങ്ക് സിറ്റിയുടെ പൈതൃകവും സംസ്കാരവും അടുത്തറിയാനായി ഇരുവരും ആറ് മണിക്കൂറോളമാണ് പര്യടനം നടത്തിയത്. ജയ്പൂരിലെ പ്രശസ്തമായ മസാല ചായ കുൽഹാദ് വാലി ചായയുടെ രുചിയറിയാനും മാക്രേണിന് അവസരം ലഭിച്ചു. ഇന്ത്യയുടെ യുപിഐ സംവിധാനത്തിലൂടെ പണമിടപാട് നടത്തുകയും ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന വികസനത്തിനുമായി പ്രധാനമന്ത്രി നടപ്പിലാക്കുന്നവയിൽ അത്ഭുതംകൂറിയാണ് ഫ്രഞ്ച് പ്രസിഡന്റ് ജയ്പൂർ വിട്ടത്.