തിരുവനന്തപുരം; വെള്ളറ കാറ്റാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തി. 60 വയസുകാരി നളിനി ആണ് കൊല്ലപ്പെട്ടത്. മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.
സ്ഥിര മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായ പ്രതി അമ്മയുമായി വഴക്കിടുകയും ഇതേത്തുടർന്നുണ്ടായ പ്രകോപനം കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. നളിനിയെ വീടിനുള്ളിൽ കെട്ടിയിട്ടാണ് ഇയാൾ തീ കൊളുത്തിയത്. ഇയാൾ പോക്‌സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.















