മൈസൂരു വൈദ്യുതി ബോർഡ് എം.ഡിയെ തെറിപ്പിച്ച് കർണാകട സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതി ചീറ്റിപ്പോയതാണ് കാരണം. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ എം.ഡി സി.എൻ ശ്രീധറിനെയാണ് സസ്പെൻഡ് ചെയ്തത്.
മൈസൂരുവിൽ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാൻ മോട്ടോർ ബട്ടൺ ഞെക്കിയെങ്കിലും ഇത് ഓണായില്ല. ഇതാണ് മുഖ്യനെ ചൊടിപ്പിച്ചത്. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. അപ്പോൾ തന്നെ അതൃപ്തി പരസ്യമാക്കുന്ന മുഖ്യമന്ത്രി ഉദ്യോഗസ്ഥനെ ശകാരിക്കുന്നതും കാണാം.
മൈസൂർ ജില്ലയിലെ പെരിയപട്ടണ താലൂക്കിലെ മുട്ടിന മുള്ളുസോഗെ ഗ്രാമത്തിൽ കാവേരി നദിയിൽ നിന്ന് 150 തടാകങ്ങൾ നിറയ്‌ക്കാനുള്ള പദ്ധതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തത്. പലവട്ടം ബട്ടൺ ഞെക്കിയെങ്കിലും മോട്ടോർ പ്രവർത്തിച്ചില്ല. ഇതാണ് എം.ഡിക്ക് കെണിയായത്. മുഖ്യമന്ത്രിയുടെ പരാപാടിയായിട്ടും എം.ഡി ഉത്തരവാദിതത്തോടെ കാര്യങ്ങൾ ചെയ്തില്ലെന്നാണ് വിമർശനം.
In an embarrassment, Karnataka CM Siddaramaiah fails to start motor button even after multiple attempts, on launch day; Suspends Mysore electricity board MD pic.twitter.com/DOJ8S5kKiN
— Megh Updates 🚨™ (@MeghUpdates) January 26, 2024
“>















