ഇന്ത്യൻ ബഹിരാകാശ മേഖലയുടെ സുവർണകാലത്തിനാണ് പോയ വർഷം സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ദൗത്യങ്ങളും ഭാവി ദൗത്യങ്ങളുമാണ് ഇസ്രോ റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടിൽ അവതരിപ്പിച്ചത്. ചന്ദ്രന്റെ ദക്ഷണ ധ്രുവത്തിലിറങ്ങിയ ചന്ദ്രയാൻ മൂന്നും സൂര്യന്റെ രഹസ്യങ്ങളറിയാനായി പ്രയാണം നടത്തുന്ന ആദിത്യ എൽ-1 എന്നിവ നിശ്ചല ദൃശ്യത്തിൽ പ്രഥമ സ്ഥാനം വഹിച്ചു.
VIDEO | Republic Day Parade: Indian Space Research Organisation (ISRO) tableau rolls on at the Kartavya Path. The tableau depicts the successful soft landing of Chandrayaan-3 on the Moon near south pole.@isro#RepublicDay2024 #RepublicDayIndia pic.twitter.com/2LyCyKX6T7
— Press Trust of India (@PTI_News) January 26, 2024
കഴിഞ്ഞ ഓഗസ്റ്റ് 23-ന് ചന്ദ്രനിലെ ശിവശക്തി പോയിന്റിൽ ചന്ദ്രയാൻ-3 ഇറങ്ങുന്ന അഭിമാന നിമിഷത്തെയും ടാബ്ലോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയിൽ നിന്ന് മാർക്ക്-3യുടെ ചിറകിലേറി യാത്ര പുറപ്പെട്ട ചന്ദ്രയാൻ മൂന്നിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. ആദിത്യ എൽ-1, ഭാവി ദൗത്യങ്ങളായ ഗഗൻയാൻ, ഇന്ത്യയുടെ സ്പേസ് സ്റ്റേഷനായ ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ എന്നിവയെ കുറിച്ചും ടാബ്ലോ ചിത്രീകരിച്ചു. പുരാതന ജ്യോതിശാസ്ത്രജ്ഞരും ബഹിരാകാശ മേഖലയിലെ വഴികാട്ടികളായ ആര്യഭട്ടൻ, വരാഹമിഹിർ തുടങ്ങിയവരുടെ ചിത്രങ്ങൾ കൊത്തിവച്ചിരുന്നു.