കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ ജീപ്പിൽ. കൈരളി കൺസ്ട്രഷന്റെ വാഹനത്തിലായിരുന്നു മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കോഴിക്കോടുള്ള കമ്പനിയുടെ പേര് മറച്ചുവച്ചായിരുന്നു പരേഡിൽ വാഹനം ഉപയോഗിച്ചത്.
റിപ്പബ്ലിക് ദിന പരേഡിൽ സാധാരണയായി പോലീസിന്റെ വാഹനത്തിലാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്. അതിൽ നിന്നും വ്യത്യസ്തമായാണ് മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ പേര് മറച്ചുവച്ചു കൊണ്ടായിരുന്നു വാഹനം പരേഡിനായി ഉപയോഗിച്ചത്. മാവൂര്‍ സ്വദേശി വിപിന്‍ ദാസന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ ജീപ്പ്.
എന്നാൽ പോലീസിന്റെ പക്കൽ വാഹനം ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വ്യക്തിയുടെ വാഹനം പരേഡിനായി ഉപയോഗിച്ചതെന്നാണ് സിറ്റി പോലീസ് കമ്മീഷണർ നൽകിയിരിക്കുന്ന വിശദീകരണം.















