ജയം രവി നായകനായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈറൺ. ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. കീർത്തി സുരേഷും അനുപമ പരമേശ്വരനും നായികമാരാകുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ഗ്ലിംപ്‌സ് വിഡിയോയാണ് പുറത്തുവിട്ടത്.
The glimpse of First Single #NetruVarai from #Siren releasing on Jan 29th🎶
Vocals by @sidsriram & Lyrics by @Kavithamarai #SirenFromFeb16
A @gvprakash Musical @antonybhagyaraj @KeerthyOfficial @anupamahere @SamCSmusic @sujataa_HMM @iYogiBabu @IamChandini_12
@AntonyLRuben… pic.twitter.com/vFq4bFMOYp— Jayam Ravi (@actor_jayamravi) January 25, 2024
കവിതാമരയുടെ വരികൾ സിദ്ധ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. ജീവി പ്രകാശാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ആദ്യഗാനം ജനുവരി 29നാണ് റിലീസ് ചെയ്യുന്നത്. നടൻ ജയം രവി തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും.
തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ കീർത്തി സുരേഷ് എത്തുന്നത്. ആക്ഷൻ ഇമോഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഛായാഗ്രാഹണം സെൽവകുമാർ എസ്‌കെ നിർവഹിക്കുന്നു. ചിത്രത്തിൽ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് ബൃന്ദയാണ്.















