നാലുനില അപ്പാർട്ട്മെന്റിലുണ്ടായ വമ്പൻ തീപിടിത്തത്തിൽ 9 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞടക്കം നാലുപേർ വെന്തുമരിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പ്രതാം സോണി(17), രചന(28), ഗൗരി സോണി(40), റൂഹി, രാധിക(14) എന്നിവരാണ് ദാരുണമായി മരിച്ചത്.ഡൽഹിയിലെ ഷഹദാര പ്രദേശത്തെ റാം നഗർ ഏരിയിലാണ് ദാരുണാപകടമുണ്ടായത്.
70 കാരി പ്രഭാവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തിന് ഒരു കോണിപ്പടിയെ ഉണ്ടായിരുന്നുള്ളു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. തീപിടിത്തമുണ്ടായതോടെ മുകൾ നിലയിൽ താമസിച്ചിരുന്നവർ താഴെയിറങ്ങാനാകാതെ കുടുങ്ങി പോവുകയായിരുന്നു. മൂന്നുപേരെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. പിന്നീട് ഫയർഫോഴ്സ് എത്തി മൂന്നുപേരെക്കൂടി രക്ഷിച്ചിരുന്നു.
ഇവരെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആദ്യ രണ്ടുനിലകളിൽ ഉടമയും കുടുംബവുമാണ് താമസിക്കുന്നത്.മറ്റുള്ളവയാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.