ശ്രീനഗർ: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജമ്മുകശ്മീർ. വളരെ സമാധാനത്തോടെ കടന്നു പോയ റിപ്പബ്ലിക് ദിനാഘോഷത്തിൽ ജമ്മുകശ്മീരിലെ പ്രധാന വേദിയിൽ മാത്രം 40,000 ത്തിലധികം ആളുകൾ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. ശ്രീനഗറിലും ജമ്മുവിലും റിപ്പബ്ലിക് ദിന ചടങ്ങുകളുടെ പ്രധാന വേദികൾക്ക് പുറത്തും വൻ ജനാവലിയായിരുന്നു തടിച്ചു കൂടിയത്. എല്ലാ ജനങ്ങളെയും ആഘോഷത്തിന്റെ ഭാഗമാകാൻ അധികൃതർ ക്ഷണിച്ചിരുന്നു. എന്നാൽ, പരിപാടികളിൽ പങ്കെടുക്കാൻ ആർക്കും പ്രത്യേക ക്ഷണമോ പാസോ ഉണ്ടായിരുന്നില്ല.
ശ്രീനഗറിലെ പ്രധാന ചടങ്ങ് ബക്ഷി സ്റ്റേഡിയത്തിൽ നടന്നു. ലഫ്റ്റനൻ്റ് ഗവർണറുടെ ഉപദേഷ്ടാവ് ആർആർ ഭട്‌നാഗറാണ് ദേശീയ പതാക ഉയർത്തി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചത്. ബക്ഷി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 25,000 മുതൽ 30,000 വരെ ആളുകൾ പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കി. ശ്രീനഗറിലെ വാണിജ്യ കേന്ദ്രമായ ലാൽ ചൗക്കിൽ ആദ്യമായി റിപ്പബ്ലിക് ദിന പരിപാടി ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണവും നടത്തി. പുതുതായി പുനർരൂപകൽപ്പന ചെയ്ത ഗന്ധ ഘറിന് (ക്ലോക്ക് ടവർ) സമീപമുള്ള വലിയ സ്‌ക്രീനിൽ പ്രദേശവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി ആളുകൾ ആഘോഷങ്ങൾ തത്സമയം കണ്ടു.
People in Srinagar watched the live Republic Day celebrations from New Delhi on big screens at Lal Chowk.
#RepublicDay2024 | #26January2024 pic.twitter.com/XAFia4GCYI
— Doordarshan National दूरदर्शन नेशनल (@DDNational) January 26, 2024
“>
കൂടാതെ, ആദ്യമായാണ് ദാൽ തടാകത്തിലെ ശിക്കാരകൾ(ബോട്ട്) ദേശീയ പതാകയുടെ നിറത്തിൽ സഞ്ചരിച്ചത്. 120 ശിക്കാരകളുടെ മേൽക്കൂരകൾ ദേശീയ പതാകയുടെ നിറത്തിൽ അലങ്കരിച്ചിരിന്നു. റിപ്പബ്ലിക് ദിനത്തിൽ ഇതാദ്യമായാണ് ശിക്കാരകൾ അലങ്കരിക്കുന്നതെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ ബിലാൽ മൊഹിയുദ്ദീൻ പറഞ്ഞു. ബാരാമുള്ള, അനന്ത്നാഗ്, ബുദ്ഗാമ്, ഗന്ദർബാലി, പുൽവാമ, കുൽഗാം, കുപ്‌വാര, ഷോപ്പിയാന, ബന്ദിപ്പോര എന്നിവിടങ്ങളിലും ആഘോഷങ്ങൾ നടന്നു.
Sare Jahan Se Accha
Hindustan 🇮🇳 hamaraGirls from Poonch, Jammu Kashmir .
Changing Jammu Kashmir
After the abrogation of 370 and 35A.Thanks @narendramodi ji .
Please retweet it .#RepublicDay #Kashmir pic.twitter.com/dwRgM0Q0FW— Aquib Mir (@aquibmir71) January 27, 2024
“>















