ചരിത്രത്തിലാദ്യം; ലാൽ ചൗക്കിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം നടത്തി; ശ്രീനഗറിലെ പരിപാടിയിൽ മാത്രം പങ്കെടുത്തത് 40,000-ത്തിലധികം ആളുകൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രത്തിലാദ്യം; ലാൽ ചൗക്കിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം നടത്തി; ശ്രീനഗറിലെ പരിപാടിയിൽ മാത്രം പങ്കെടുത്തത് 40,000-ത്തിലധികം ആളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 09:48 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജമ്മുകശ്മീർ. വളരെ സമാധാനത്തോടെ കടന്നു പോയ റിപ്പബ്ലിക് ദിനാഘോഷത്തിൽ ജമ്മുകശ്മീരിലെ പ്രധാന വേദിയിൽ മാത്രം 40,000 ത്തിലധികം ആളുകൾ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. ശ്രീനഗറിലും ജമ്മുവിലും റിപ്പബ്ലിക് ദിന ചടങ്ങുകളുടെ പ്രധാന വേദികൾക്ക് പുറത്തും വൻ ജനാവലിയായിരുന്നു തടിച്ചു കൂടിയത്. എല്ലാ ജനങ്ങളെയും ആഘോഷത്തിന്റെ ഭാ​ഗമാകാൻ അധികൃതർ ക്ഷണിച്ചിരുന്നു. എന്നാൽ, പരിപാടികളിൽ പങ്കെടുക്കാൻ ആർക്കും പ്രത്യേക ക്ഷണമോ പാസോ ഉണ്ടായിരുന്നില്ല.

ശ്രീനഗറിലെ പ്രധാന ചടങ്ങ് ബക്ഷി സ്റ്റേഡിയത്തിൽ നടന്നു. ലഫ്റ്റനൻ്റ് ഗവർണറുടെ ഉപദേഷ്ടാവ് ആർആർ ഭട്‌നാഗറാണ് ദേശീയ പതാക ഉയർത്തി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചത്. ബക്ഷി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 25,000 മുതൽ 30,000 വരെ ആളുകൾ പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കി. ശ്രീനഗറിലെ വാണിജ്യ കേന്ദ്രമായ ലാൽ ചൗക്കിൽ ആദ്യമായി റിപ്പബ്ലിക് ദിന പരിപാടി ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണവും നടത്തി. പുതുതായി പുനർരൂപകൽപ്പന ചെയ്ത ഗന്ധ ഘറിന് (ക്ലോക്ക് ടവർ) സമീപമുള്ള വലിയ സ്‌ക്രീനിൽ പ്രദേശവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി ആളുകൾ ആഘോഷങ്ങൾ തത്സമയം കണ്ടു.

People in Srinagar watched the live Republic Day celebrations from New Delhi on big screens at Lal Chowk.

#RepublicDay2024 | #26January2024 pic.twitter.com/XAFia4GCYI

— Doordarshan National दूरदर्शन नेशनल (@DDNational) January 26, 2024

“>

കൂടാതെ, ആദ്യമായാണ് ദാൽ തടാകത്തിലെ ശിക്കാരകൾ(ബോട്ട്) ദേശീയ പതാകയുടെ നിറത്തിൽ സഞ്ചരിച്ചത്. 120 ശിക്കാരകളുടെ മേൽക്കൂരകൾ ദേശീയ പതാകയുടെ നിറത്തിൽ അലങ്കരിച്ചിരിന്നു. റിപ്പബ്ലിക് ദിനത്തിൽ ഇതാദ്യമായാണ് ശിക്കാരകൾ അലങ്കരിക്കുന്നതെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ ബിലാൽ മൊഹിയുദ്ദീൻ പറഞ്ഞു. ബാരാമുള്ള, അനന്ത്‌നാ​ഗ്, ബുദ്ഗാമ്, ഗന്ദർബാലി, പുൽവാമ, കുൽഗാം, കുപ്‌വാര, ഷോപ്പിയാന, ബന്ദിപ്പോര എന്നിവിടങ്ങളിലും ആഘോഷങ്ങൾ നടന്നു.

Sare Jahan Se Accha
Hindustan 🇮🇳 hamara

Girls from Poonch, Jammu Kashmir .
Changing Jammu Kashmir
After the abrogation of 370 and 35A.

Thanks @narendramodi ji .
Please retweet it .#RepublicDay #Kashmir pic.twitter.com/dwRgM0Q0FW

— Aquib Mir (@aquibmir71) January 27, 2024

“>

Tags: jammu and kashmirjammu kahsmir75th Republic Day celebrations
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies